കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
ഇടയം സ്വദേശി സുനിലാണ്(42) മരിച്ചത്. വാളകത്തേക്ക് സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു.ടോറസ് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ സുനിൽകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ലിജു (37)വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.