അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് ജാമ്യമില്ല.,ആന്റോ അഗസ്റ്റിൻ ജയിലില്‍ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും വ്യാജമദ്യം സൂക്ഷിച്ചതിനും എക്സൈസ് അറസ്റ്റ് ചെയ്ത ആന്റോ അഗസ്റ്റിന് ജാമ്യമില്ല. 14 ദിവത്തേക്ക് മാനന്തവാടി ജില്ലാ ജയിലിൽ തുടരും. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി


ബത്തേരി: വയനാട്ടിലെ വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും വ്യാജമദ്യവും പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ തുടരന്വേഷണം അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.