*ആറ്റിങ്ങലിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു.*

ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ വിഘ്നേഷി നാണ് വെട്ടേറ്റത്.

കോളേജിന് പുറത്ത് ബസ്റ്റോപ്പിൽ ആയിരുന്നു സംഭവം.
 പ്രദേശവാസികളായ രണ്ടുപേരും വിഘനെഷും തമ്മിലുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.