കേറ്ററിംങ് സ്ഥാപനങ്ങലുടെ പേരിൽ കോട്ടയം കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും തട്ടിപ്പ് നടത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ

കേറ്ററിംങ് സ്ഥാപനങ്ങലുടെ പേരിൽ കോട്ടയം കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും തട്ടിപ്പ് നടത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അംഗീകാരത്തോടെ ലൈസൻസ് എടുത്ത് മാന്യമായ രീതിയിൽ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിംങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളുകൾ. സാധാരണക്കാരായ ആളുകൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അതിസുന്ദരമാക്കാനാണ് പലപ്പോഴും കേറ്ററിംങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ, യാതൊരു വിധ ലൈസൻസോ അംഗീകാരമോ ഇല്ലാത്ത ചില തട്ടിപ്പ്, ഓൺലൈൻ സംഘങ്ങളാണ് ഈ മുഹൂർത്തങ്ങളുടെ ശോഭകെടുത്തന്ന രീതിയിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ തട്ടിപ്പ് നടത്തിയ കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ ഉദയം കേറ്ററിങ്ങ് എന്ന സ്ഥാപനത്തിന് എതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്.