കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു...

കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു...
 കഴിഞ്ഞ 14ന് രാത്രി 11 മണിക്ക് ശേഷം കൊട്ടിയം മയ്യനാട് റോഡിൽ പ്രവർത്തിക്കുന്ന എം എ കെ ബേക്കറി&മൊബൈൽ ഷോപ്പിലാണ് തമിഴ്നാട്, ഈറോഡ്, കൃഷ്ണപാലയം, ജീവാ നഗറിൽ ജോൺ ദുരൈ പാലം എന്ന തമിഴ്നാട് സ്വദേശി കട കുത്തി തുറന്ന് 80,000 രൂപയും ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മോഷണം നടത്തിയത്. രാവിലെ കടയുടമയായ ലുക്മാൻ കട തുറക്കുവാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് കൊട്ടിയം പോലീസിൽ പരാതി നൽകി. സിസിടിവിയും മറ്റും പരിശോധിച്ചപ്പോൾ അന്യസംസ്ഥാന തുള്ളവരാണ് മോഷണം നടത്തിയെന്ന് വ്യക്തമായി. തുടർന്ന് കൊട്ടിയം എസ് എച്ച് ഓ.. വിഷ്ണു സജീവിന്റെ നിർദ്ദേശപ്രകാരം Sl അഭിജിത്ത്, സിപിഒ മാരായ അരുൺ, അഖിൽ എന്നിവർ ചേർന്ന് തമിഴ്നാട് ഈ റോഡിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും