ട്യൂഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിയതിനെത്തുടർന്നാണ് അതിക്രൂരമായി കുട്ടിയെ അധ്യാപകൻ അടിച്ചത്..
കുട്ടിയെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുചികിത്സ നൽകി...
ട്യൂട്ടോറിയൽ അധ്യാപകനെതിരെ അഞ്ചൽ പോലീസിൽ കുട്ടിയുടെ കുടുംബം മൊഴിനൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അഞ്ചൽ കരുകോൺ റിയാസ് റെജീന ദമ്പതികളുടെ മകൾ റിക്സ്വാനക്കാണ് മർദ്ദനമേറ്റത്
അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെ തിരെയാണ് പരാതി...
വൈകിട്ട് ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കരഞ്ഞു കൊണ്ട് മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ നോക്കിയപ്പോഴാണ് ഇരുകാലുകളിലും അടിച്ചു പൊട്ടിച്ചു വെച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അധ്യാപകനെ വിളിച്ചപ്പോൾ പോലീസിൽ പരാതി കൊണ്ട് കൊടുക്ക് എന്നുള്ള മറുപടിയാണ് അധ്യാപകൻ പറഞ്ഞതെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്..
സംഭവത്തിൽ അഞ്ചൽ പോലീ സ് കേസെടുത്തു