തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കയക്കാൻ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.
അതേസമയം, മെസ്സിയെ കൊണ്ട് വരാൻ എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി കേസ് രജിസ്റ്റർ ചെയ്തതോടെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ. സാമ്പത്തിക തട്ടിപ്പിന് കേസെടുത്തതോടെ പിഎംഎൽഎ വകുപ്പ് ചുമത്താനാണ് ഇ ഡി നീക്കം.