ആൻഡമാൻ കടലിൽ രാവിലെയോടെ ന്യൂനമർദം രൂപപ്പെട്ടു. ഇത് ശക്തിപ്പെട്ട് ഒഡീഷക്കും ആന്ധ്രപ്രദേശിനും ഇടയിൽ കരകയറാനാണ് സാധ്യത. ഇതേ തുടർന്ന് ഒഡീഷയിൽ അലർട്ട് പുറപ്പെടുവിച്ചു. നിലവിലെ വിലയിരുത്തൽ പ്രകാരം ന്യൂനമർദം തീവ്രമായി മാറുകയും 22 ഓടെ ചുഴലിക്കാറ്റ് ആകാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായാൽ 'അർണബ്' എന്നറിയപ്പെടും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു