നെടുമങ്ങാട്:- പോലീസ് സ്റ്റേഷനുപുറത്തുവച്ചാണ് 10000/- രൂപ കൈക്കൂലി വാങ്ങിയത്,സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജുവിനെയാണ് വിജിലൻസ് പിടികൂടിയത്.വക്കീലാണ് പൈസ കൊടുത്തതെന്ന് പറയുന്നു,
വാഹനാപകട കേസുകൾ വക്കീലന്മാർക്ക് നൽകി വിഹിതം കൈപ്പറ്റുന്നയാൾകൂടിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിജിലൻസിന്റെ പിടിയിലായ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി.ബി. ബിജു
വാഹനാപകട കേസുകളുമായി എത്തുന്നവരോട് താൻ പറയുന്ന വക്കീലിന് വക്കാലത്ത് ഏല്പിക്കണമെന്ന് ആവശ്യപ്പെടും
ഇതു വഴി വക്കീലിൽ നിന്നു കൂടി വിഹിതം ലഭിക്കും.
കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾക്ക് വേറെ തുകയും ആവശ്യപ്പെടും.
ഇത്തരത്തിൽ പതിനായിരം രൂപ കൈമാറുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലാകുന്നത്