വർക്കല: പുന്നമൂട് മാർക്കറ്റിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം പിടിച്ചെടുത്തു.
പരിശോധനയിൽ 25 കിലോയോളം വരുന്ന ചൂര്യ മത്സ്യമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും നഗരസഭാ പരിധിയിലെ വിവിധ മാർക്കറ്റുകളിലും വിൽപ്പന കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു
പിടിച്ചെടുത്ത മത്സ്യം ചന്തയിൽവെച്ചുതന്നെ നശിപ്പിച്ചു. പഴകിയ മത്സ്യം വിൽപ്പന നടത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം.