ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ " ജീവനം " പദ്ധതിക്ക് തുടക്കമിട്ടു.
ദത്ത് ഗ്രാമത്തിലെ നിർധനരായ കാൻസർ ബാധിതർക്ക് ചികിത്സ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ലോഷൻ നിർമ്മാണത്തിലൂടെയും സ്ക്രാപ്പ് ചലഞ്ചിലൂടെയും മറ്റും സമാഹരിക്കുന്ന തുകയാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നത്. എല്ലാ മാസവും ഈ പദ്ധതി നടപ്പിലാക്കുമെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എസ് നായർ അറിയിച്ചു.