ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ ലൈഫ് ഭവനപദ്ധതിയിലെയും വീട് പുനരുദ്ധാരണ പദ്ധതിയിലെയും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി കസ്റ്റഡിയിൽ. വ്യാജരേഖകൾ ഉപയോഗിച്ച് ഗുണഭോക്താക്കളുടെ ഫണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. സീതത്തോട്, തണ്ണിത്തോട് ഉൾപ്പെടെ ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അന്വേഷണം തുടരുകയാണ്.