സൗദി അറേബ്യയിലെ ദമ്മാം ഹയ്യ അൽറബീഹയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു.

സൗദി അറേബ്യയിലെ ദമ്മാം ഹയ്യ അൽറബീഹയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം നോർത്ത് മൈനാഗപ്പള്ളി സ്വദേശി സുരേഷ് കുമാർ മാധവൻ പിള്ള (51) ആണ് മരിച്ചത്.

രാവിലെ റെസ്റ്റോറന്റിൽ വെച്ച് കുഴഞ്ഞുവീണ സുരേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

27 വർഷമായി ഇലക്ട്രിക്കൽ–പ്ലംബിംഗ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യയും രണ്ട് മക്കളുമുണ്ട്