ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ദത്ത് ഗ്രാമത്തിൽ വീടുകളിൽ എൻഎസ്എസ് വളണ്ടിയർമാർ നേരിട്ട് എത്തി തെങ്ങിൻ തൈകൾ നട്ടു.
പഞ്ചായത്ത് മെമ്പർ ശ്രീമതി. ജുനൈന നസീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ദാഹിർ, PTA വൈസ് പ്രസിഡന്റ് ശ്രീ.നിസാറുദ്ദീൻ, എക്സിക്യൂട്ടീവ് അംഗം ശ്രീ മേവർക്കൽ നാസർ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി. നിഷ വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി.സന്ധ്യ എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.