വാഹന അപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

വാഹന അപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

കുന്നിക്കോട് വയനപ്പുരവീട്ടിൽ ആമിന ബീവി റ്റി. (31) ആണ് മരിച്ചത്.

പത്തനംതിട്ട പ്രമാടം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു ആമിന.

കോന്നി കൊല്ലംപടിയിൽ വെച്ച് ആമിന ഓടിച്ചിരുന്ന കാർ KSRTC ബസിൽ ചെന്നിടിക്കുകയായിരുന്നു. 

കാറിൽ ആമിന മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അപകടത്തിൽ ബസ് യാത്രക്കാരായ പത്തോളം പേർക്ക് പരിക്കേറ്റു.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. 

ഗുരുതരമായി പരിക്കേറ്റ ആമിനയുടെ ജീവൻ രക്ഷിക്കാനായില്ല.