പിറവം: സമൂഹമാധ്യമത്തിൽ ആത്മഹത്യാ പോസ്റ്റിട്ട് പിറവത്ത് പുഴയിൽചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മുപ്പത്തടം പാറാഴിവട്ടത്ത് മനയ്ക്കൽ കെ. സജി (46) യാണ് വ്യാഴാഴ്ച ഉച്ചയോട് കൂടി പുഴയിൽ ചാടിയത്.
തൃക്കാക്കര കങ്ങരപ്പടിയിൽ ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന സജി, തന്ത്രി മാർക്കൊപ്പം പരികർമിയായി ജോലി ചെയ്യുകയായിരുന്നു. ഒഴിവുസമയങ്ങളിൽ ഫുഡ് ഡെലിവറി കമ്പനി ജീവനക്കാരനായും ജോലിചെയ്തിരുന്നു. എം.ബി.എ. പാസായ സജി ഇടക്കാലത്ത് സൗത്ത് ആഫ്രിക്കയിൽ സ്വന്തക്കാരുടെ ഉടമസ്ഥതയിലുളള വൻകിട കമ്പനിയിൽ മാനേജരായും ജോലി ചെയ്തു. അച്ഛൻ കേശവൻ നമ്പൂതിരിക്ക് സുഖമി ല്ലാതായതോടെയാണ് ജോലി ഉപേഷിച്ച് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് ഫെ
യ്‌സ്ബുക്ക് കുറിപ്പിലുളളത്.
കുറിപ്പുകണ്ട് എറണാകുളം സിറ്റി പോലീസ് കൺട്രോൾ റൂം അധികൃതർ സജിയുടെ മൊബൈൽ ഫോൺ ലെക്കേ ഷനെടുത്തപ്പോൾ പിറവം
കിട്ടിയതിനാലാണ് പിറവം സ്റ്റേഷനിൽ വിവരമറിയിച്ചത്.
സന്ദേശം കിട്ടിയ ഉടനെ പോലീസ് പിറവത്ത് തിരച്ചിൽ തുടങ്ങി. അതിനിടെ എക്സൈസ് കടവിനടുത്ത് സജിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും മറ്റും കണ്ടുകിട്ടി.
പിറവം അഗ്നിരക്ഷാസേനയും കോത മംഗലത്തു നിന്നുള്ള സ്കൂബാടിമും നാട്ടുകാരും ചേർന്ന് പിറവം പുഴയിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും
വ്യാഴാഴ്ച കണ്ടു കിട്ടിയിരുന്നില്ല.
വെള്ളി ഉച്ചയോടെ ചാലാ േശ്ശേരി കടവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പിറവം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.