കൊല്ലം . വിവാഹ വാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് സമാനമായ രണ്ട് പോക്സോ കേസും മൂന്ന് ആക്രമണ കേസും ഉള്ളപ്രതി വീണ്ടും പോക്സോ കേസിൽ പിടിയിലായത് . പള്ളിത്തോട്ടം ഗലീലിയോ നഗർ 107-ൽ ഫിജോയ് ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത് . 16 കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.തുടർന്ന് പെൺകുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും സ്വകാര്യ ചിത്രങ്ങളും മെസ്സേജുകളും ശ്രദ്ധയിൽപ്പെട്ടതോടുകൂടി പള്ളിത്തോട്ടം പോലീസിൽ പെൺകുട്ടിയുടെ അമ്മ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയൊട് പോലീസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത് .ഫിജോയ് ആക്രമണ കേസുകളിലും പോക്സോ കേസിലും മുൻപും പോലീസ് പിടിയിലായിട്ടുണ്ട്. പോലീസ് കേസെടുത്തു തറിഞ്ഞ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ ഫിഷർമാൻകോളനിയിൽ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിത്തോട്ടം എസ് എച്ച് ഒ പ്രതിഭ, എസ് ഐ നിരഞ്ജന, എസ് ഐ സുനിൽ , എഎസ് ഐ ബിനു, സിപിഒ നന്ദകുമാർ , രാജേഷ്, സുജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.