വർക്കല കാപ്പിൽ കായലിൽ കണ്ട യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

 
വർക്കല കാപ്പിൽ കായലിൽ കണ്ട യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
 കൊല്ലം മീനാട് സ്വദേശി അരുൺരാജ് (32) ആണ് മരിച്ചത് 

.ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് പാലത്തിനടിയിലെ വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കയാക്കിങ് ടീമിന്റെ സഹായത്തോടു കൂടി മൃതദേഹം കരയ്ക്ക് എത്തിച്ചു തുടർന്ന്  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.