യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ചു പരുകേല്പിച്ച കേസ് :രണ്ട് പേർ പിടിയിൽ.

കൊല്ലം, മുൻ വിരോധം നിമിത്തം വീടുകയറി യുവാവിനെയും മാതാവിനെയും കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുകേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

അഞ്ചൽ ചണ്ണപേട്ട താഴെ മീൻകുളം വടക്കെതിൽ സനൽ (26)കിളിമാനൂർ കണ്ണംകോട് കായാട്ട്കൊണം പറങ്കിമാവിള സുധീഷ് (28)എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

മുണ്ടക്കൽ സ്വദേശികളായ യുവാവിനെയും മാതാവിനെയുമാണ് കഴിഞ്ഞ ഞായർ 4.30ന് ഇവർ ആക്രമിച്ച് പരുകേൽപിച്ചത്. ആക്രമണത്തിൽ തലയ്ക്കു ഗുരുതര പരുകേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാതാവിന്റെ പരാതിയിൽ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.