1,15,080 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 114960 രൂപയായിരുന്ന സ്വർണവിലയിൽ നിന്ന് 120 രൂപ കൂടിയാണ് വിപണിനിരക്ക് 1,15,080 എത്തിനിൽക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14370 രൂപയിൽ നിന്നാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,385 എത്തിനിൽക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിക്കുന്ന അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.