പരിനിർവാണ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ശിവഗിരി: ശ്രീനാരായണഗുരുദേവൻ മഹാപരിനിർവാണം പ്രാപിച്ചതിന്റെ 99 മത് ദിനാചരണം 21ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ശിവഗിരിയിൽ നടക്കും. രാവിലെ 5: 00ന് വിശേഷാൽ പൂജ, ഹവനം, പാരായണം. 6:00ന് മഹാസമാധിയിൽ തിരുവവതാര മുഹൂർത്തപൂജ.
8:00 ന് വൈദിക മഠത്തിൽ അഹണ്ഡനാമജപയജ്ഞം, ഉപവാസയജ്ഞം എന്നിവ നടക്കും.
10: 00ന് പരിനിർവാണമഹാ സമ്മേളനവും മഹാപരി നിർവാണ ശതാബ്ദിയാചരണ സമാരംഭവും കേരള മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി സിദ്ദിഖ് വിശിഷ്ടാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി വിരജാനന്ദ, അഡ്വ:വി ജോയ് എംഎൽഎ, അഡ്വ:വിദ്യാ ബാലകൃഷ്ണൻ എംഎൽഎ, വർക്കല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഗീത ഹേമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
11:30 ന് ഗുരുദേവന്റെ പള്ളാത്തുരുത്തി മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി ശ്രീ ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി, സ്വാമി ത്യാഗീശ്വരൻ ഡോ: പി ചന്ദ്രമോഹൻ, എസ്എൻഡിപി ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി ജയപ്രകാശ് കല്ലമ്പലം, അനിതാ ശങ്കർ, സ്വാമി ശിവനാരായണ തീർത്ഥ തുടങ്ങിയവർ സംസാരിക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ ഗുരു ധർമ്മ പ്രബോധനം.
2: 30 ന് ശാരദാ മഠത്തിൽ ഹോമ യജ്ഞം.
3:00 ന് ശാരദാമഠത്തിൽ നിന്നും വൈദിക മഠം ബോധാനന്ദ സ്വാമി സമാധിപീഠം വഴി മഹാസമാധി സന്നിധിയിലേക്ക് കലശ പ്രദക്ഷിണയാത്ര.
3:30ന് മഹാസമാധിപൂജ കലശാഭിഷേകം, സമൂഹർച്ചന, സമൂഹ പ്രാർത്ഥന, ഉപവാസ യജ്ഞ സമാപനം എന്നിവ നടക്കും.
തുടർന്ന് 4:00 മണി മുതൽ മഹാപ്രസാദ വിതരണം നടക്കും.