രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 2783.50 രൂപയായി ഉയർന്നു. ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയും മുംബൈയില്‍ 2,701 രൂപയുമാണ് ഉയര്‍ന്നത്. 2,916 രൂപയും 50 പൈസയുമാണ് ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. കൊൽക്കത്തയിൽ 2,884 രൂപയായാണ് സിലിണ്ടറിന്റെ വില വർധിച്ചത്. ഗാര്‍ഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. സംഘർഷം അയഞ്ഞ സമയത്ത് വില കുറഞ്ഞിരുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചത് ഹോട്ടലുകള്‍, തട്ടുകടകള്‍, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ തുടങ്ങിയവയ്ക്കെല്ലാം വലിയ തിരിച്ചടിയാകും. ഈ വിലവർധനവ് ഭക്ഷണസാധനങ്ങളുടെ വില കൂടുന്നതിനും വഴിവെക്കും.