കൊല്ലം.12.09.2026 തീയതി വൈകുന്നേരം 6 മണിയോടെ ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിൻ്റെ മുന്നിൽ വെച്ച് ഒന്നര പവൻ്റെ സ്വർണ്ണ മാലയാണ് കവർന്നത്. സ്കൂട്ടറിൽ എത്തിയ പ്രതി സമീപത്ത് ആളുകൾ ഇല്ലെന്ന് മനസിലാക്കി വയോധികയോട് വഴി ചോദിച്ച ശേഷം മാല പറിച്ചു സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു സമീപത്തുള്ള നിരവധി സിസിടിവി പരിശോധിച്ച് പ്രതിയായ ഓച്ചിറ ഇടയനമ്പലം ജിമിൽ ട്രെയിനർ ആയ തിരുവനന്തപുരം ജില്ലയിൽ മലയൻകീഴ് ചിത്തിര വീട്ടിൽ മഹേഷ് കുമാർ മകൻ 23 വയസ്സുള്ള അർജുനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. നഷ്ടപ്പെട്ട മാല പ്രതിയുടെ ക്ലാപ്പനയിലുള്ള വാടകവീട്ടിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. കരുനാഗപ്പള്ളി ACP വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി SHO ആഷിഖ് SI മാരായ മിഥുൻ, അജി ജോസ്,ഉത്തരക്കുട്ടൻ SCPO മാരായ മനോജ്, അനു CPO മാരായ ശരൺ, ജിഷ്ണു എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.