വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഴക്കൂട്ടം അണ്ടൂർക്കോണം പറമ്പിപ്പാലം എ.എസ്.എ മൻസിലിൽ അൻസർ (51) മരണപ്പെട്ടു.

കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഴക്കൂട്ടം അണ്ടൂർക്കോണം പറമ്പിപ്പാലം എ.എസ്.എ മൻസിലിൽ അൻസർ (51) മരണപ്പെട്ടു. പറമ്പിപ്പാലത്ത് വർഷങ്ങളായി ഇ-റ'ച്ചിവെ-ട്ട് തൊഴിലാളിയായ അൻസർ ശനിയാഴ്ച രാത്രി എട്ടുമണിയോടെ പറമ്പിപ്പാലത്തിന് സമീപമുള്ള ചായക്കടയ്ക്ക് മുന്നിൽ നിൽക്കവേ, പോത്തൻകോട് ഭാഗത്തുനിന്നും വന്ന കുപ്പിവെള്ള വാൻ അൻസറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വെളുപ്പിനെ നാലുമണിയോടെയാണ് മരണപ്പെട്ടു. ഖബറടക്കം പറമ്പിപ്പാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: ഷമീന മക്കൾ: അസ്‌ലം, അസ്ന