വയനാട്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ എക്‌സൈസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. വീട്ടിൽനിന്ന് 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
രാവിലെ പ്രത്യേക അന്വഷണം സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെത്തിയത്. ഇതോടെ പോലീസ് ഉദ്യോഗസ്ഥർ എക്‌സൈസ് വിഭാഗത്തെ വിവരമറിയിച്ചു. കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യശേഖരം കസ്റ്റഡിയിലെടുക്കുകയായിരുന്നു