കരവാരം നെല്ലിക്കുന്നിലെ ക്രഷറിൽ മോഷണം: 2 പേർകൂടി അറസ്റ്റിൽ

കിളിമാനൂർ..കരവാരം നെല്ലിക്കുന്നിലെ ക്രഷറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘത്തിലെ രണ്ടു പേർകൂടി അറസ്റ്റിൽ. ഒന്നും രണ്ടും പ്രതികളായ നാവായിക്കുളം കോട്ടറക്കോണം ജസീന മൻസിലിൽ അഫ്സൽ (23), പുല്ലാർമുക്ക് റഹ്മത്തുള്ള മൻസിലിൽ റഹ്മത്തുള്ള (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നാം പ്രതി നേരത്തെ അറസ്റ്റിലായിരുന്നുഅഫ്സൽ, റഹ്മത്തുള്ള
ക്രഷറിൽനിന്ന് 2.5 ലക്ഷം രൂപയുടെ മോട്ടറുകൾ മോഷ്ടിച്ച കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.