വർക്കല: റെയിൽവേ സ്റ്റേഷന് സമീപത്തെ റസ്റ്റോറന്റ് കുത്തിത്തുറന്ന് 5,000 രൂപ മോഷ്ടിച്ച കേസിൽ ആറ്റിങ്ങൽ സ്വദേശിയായ 20കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനെ വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം രണ്ടുപേർ ചേർന്ന് റസ്റ്റോറന്റിന്റെ ഫ്രണ്ട് ഗ്ലാസിന്റെ ചില്ല് തകർത്താണ് അകത്ത് കടന്നത്.
തുടർന്ന് ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 5,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി വർക്കല പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.