സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.
ഓതന്‍റിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
ആധാർ ബയോമെട്രിക് ഓതന്‍റിഫിക്കേഷൻ പൂർത്തിയാക്കാൻ ആഗ്രഹിക്കാത്തതോ കഴിയാത്തതോ ആയ ഉപഭോക്താക്കൾക്കും എൽപിജി ലഭിക്കും. വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് അല്ലെങ്കിൽ ഒഎംസി ഡിജിറ്റൽ ചാനലുകൾ വഴി അവർ തങ്ങളുടെ തീരുമാനം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആ ഉപഭോക്താക്കൾക്ക് ലഭ്യതയ്ക്ക് വിധേയമായി 5 കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ സബ്‌സിഡിയില്ലാതെ വിപണി വിലയിൽ ലഭിക്കും.
ആധാർ ഓതന്റിക്കേഷൻ കൊണ്ടുവരുന്നത് എന്തുകൊണ്ട്?
സബ്‌സിഡിയുള്ള എൽപിജി അർഹരായ ഉപഭോക്താക്കളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഓതന്റിക്കേഷൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജമോ അർഹതയില്ലാത്തടോ ആയ കണക്ഷനുകൾ കണ്ടെത്താനും സബ്‌സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനും ഇത് സഹായിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യഥാർത്ഥ ഉപഭോക്താക്കൾക്ക് എൽപിജി നിഷേധിക്കുക എന്നത് ഇതിന്റെ ലക്ഷ്യമല്ലെന്നും ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഒന്നിലധികം മാർഗങ്ങൾ നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എൽപിജി സേവനങ്ങളുമായി ബന്ധപ്പെട്ട സഹായത്തിന് ഉപഭോക്താക്കൾക്ക് ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 1800 2333 555 എന്ന നമ്പറിൽ ബന്ധപ്പെടാം.