ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുക. ഇത്തവണയും വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഈ മാസം 27 നാണ് പരമ്പരയിലെ ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി പാർക്കിംഗ്, കുടിവെള്ള സൗകര്യമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബർ 3-ന് മൊഹാലി പിസിഎ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക. ഏകദിന പരമ്പരയ്ക്ക് ശേഷം ഒക്ടോബർ 6 മുതൽ 17 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കും ഇരു ടീമുകളും ഇറങ്ങും. ലക്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങൾക്ക് നടക്കുന്നത്.