കല്ലമ്പലം :ഞെക്കാട് സ്കൂളിൽ ശനിയാഴ്ച (നാളെ )എസ്.പി.സി പാസിംഗ് ഔട്ട്. വർക്കല പൊലീസ് സബ് ഡിവിഷനിലെ 12 സ്കൂളുകളിൽ നിന്നായി 528 എസ്.പി.സി കുട്ടികൾ പാസിംഗ് ഔട്ടിൽ പങ്കെടുക്കും. 264 ആൺകുട്ടികളും 264 പെൺകുട്ടികളുമാണ് പങ്കെടുക്കുന്നത്. പകൽക്കുറി ഗവ.വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ, മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസ്, കടംബാട്ടുകോണം എസ്.കെ.വി.എച്ച്.എസ്.എസ്, നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഞെക്കാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, കടയ്ക്കാവൂർ എസ് .എസ്. പി. ബി എച്ച്.എസ്.എസ്, അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്, ചെറുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ, ഇടവ എം. ആർ .എം.കെ .എം .എച്ച്.എസ്.എസ്, വക്കം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സീനിയർ കുട്ടികളാണ് പാസിംഗ് ഔട്ടിൽ പങ്കെടുക്കുന്നത്. രണ്ടുവർഷത്തെ പരിശീലനത്തിന് ശേഷമാണ് കുട്ടികൾ പങ്കെടുക്കുന്നത്. സ്റ്റുഡൻസ് പൊലീസ് കേഡറ്റ് സംസ്ഥാന നോഡൽ ഓഫീസറും ഇൻസ്പെക്ടർ ജനറലും ആയ എസ്.അജിതാബീഗം ആണ് സല്യൂട്ട് സ്വീകരിക്കുന്നത്. പ്രസ്തുത ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐ.പി.എസ്, ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ദിനിൽ ജെ. കെ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ബിജു. ആർ, വർക്കല പൊലീസ് സൂപ്രണ്ട് പി.വി രമേഷ് കുമാർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.