കായംകുളത്ത് പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

കായംകുളത്ത് പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

കായംകുളം: പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസിടിച്ച് 10 വയസ്സുകാരി മരിച്ചു.

 ചെട്ടികുളങ്ങര ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെ മകൾ ശ്രീഭദ്ര (10) ആണ് അപകടത്തിൽ പെട്ടത്. 

കായംകുളം പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് 6:15-ഓടെയായിരുന്നു അപകടം. ശ്രീകാന്തും മകൾ ശ്രീഭദ്രയും സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ് തട്ടുകയായിരുന്നു. അപകടത്തിൽ ബസ്സിനടിയിലേക്ക് വീണ ശ്രീഭദ്രയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
​ഉടൻതന്നെ കുട്ടിയെ കായംകുളം ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കരിയിലകുളങ്ങരയിൽ ഉള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 7:45-ഓടെ മരണം സംഭവിക്കുകയായിരുന്നു.