ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ

ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് 
ഇന്ന്(, 04.9.2026 തീയതി ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ നഗരത്തിൽ പാളയം മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ശോഭയാത്ര കടന്നു പോകുന്ന പാളയം സ്പെൻസർ സ്‌റ്റാച്യു ആയുർവേദ കോളേജ് ഓവർ ബ്രിഡ്ജ് പഴവങ്ങാടി കിഴക്കേകോട്ട വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിഗും അനുവദിക്കുന്നതല്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇട റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോ ഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ടിലോ ഈഞ്ചക്കൽ തിരുവല്ലം ബൈപ്പാസ് സർവീസ് റോഡിലോ ഗതാഗത തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതാണ്.

പി. എം.ജി, ആർ. ആർ ലാമ്പ്, പബ്ലിക് ലൈബ്രറി, പഞ്ചാപുര, ഫ്ളൈ ഓവർ, പനവിള വഴി പോകേണ്ടതാണ്. ശോഭയാത്ര ഓവർ ബ്രിഡ്‌ജ് ഭാഗത്ത് എത്തുന്ന സമയം വാഹനങ്ങൾ തമ്പാനൂർ കിള്ളിപ്പാലം- അട്ടക്കുളങ്ങര വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകാവുന്നതാണ്.

വെള്ളയമ്പലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി, പഞ്ചാപുര, ഫ്ളൈ ഓവർ, പനവിള വഴി പോകേിതാണ്.

പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അണ്ടർ പാസേജ്-ഫ്ളൈ ഓവർ, പനവിള വഴിയോ, പാറ്റൂർ- വഞ്ചിയൂർ-ഉപ്പിടാമൂട് വഴി പോകേണ്ടതാണ്.

തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം - ചൂരക്കാട്ടുപാളയം വഴി പോകേണ്ടതാണ്

കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേി വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപാലം വഴി പോകേണ്ടതാണ്.

ശോഭയാത്ര പഴവങ്ങാടി എത്തുന്ന സമയം വരെ കിഴക്കേകോട്ട - പാളയം റോഡിൽ വാഹന ഗതാഗതം അനുവദിക്കുന്നതാണ്. ശോഭയാത്ര കിഴക്കേകോട്ട എത്തുന്ന സമയം കിഴക്കകോട്ട ഭാഗത്തു നിന്നും പാളയം ഭാഗത്തേക്കുള്ള വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതാണ്.