ചാത്തമ്പറ : ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷനും തിരുവനന്തപുരം ആർസിസിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പും കരവാരം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ രക്ത പരിശോധന ക്യാമ്പും CMRA വാർഷികവും സംഘടിപ്പിച്ചു.
CMRA പ്രസിഡന്റ് ശ്രീ സജു വി ബി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മേവർക്കൽ നാസർ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.
കരവാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സജീർ രാജകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ലാലികുമാർ ആർ, പഞ്ചായത്ത് മെമ്പർമാരായ വിനോദ് മാർത്താണ്ഡൻ, ജയേഷ് കടുവയിൽ, ജുനൈന നസീർ, ഗീത ആർസിസിയിലെ ഡോക്ടർമാരായ ഡോക്ടർ ജിജി തോമസ്, ഡോക്ടർ ഹരിപ്രിയ കരവാരം മെഡിക്കൽ ഓഫീസർ ഡോക്ടർ ലിജ, CMRA രക്ഷാധികാരികളായ താജുദ്ദീൻ എം, സുദർശൻ ശ്രീമൂലം, വിജയകുമാരൻ നായർ ജോ.സെക്രട്ടറി സുരേഷ് കുമാർ എസ്, വിനോദ് കെ തുടങ്ങിയവർ സംസാരിച്ചു. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ഷിജിന എസ് ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി.