അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
മന്ത്രി സി.പി ജോണിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. പിഴത്തുക അടയ്ക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവിലേക്ക് അബിൻ വർക്കി എംഎൽഎ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അബിൻ വർക്കി ഗതാഗത മന്ത്രി സി.പി. ജോണുമായി സംസാരിച്ചത്. പിന്നാലെ പിഴ ചുമത്തിയ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ജീപ്പിനു മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ആഡംബര ലൈറ്റുകളുടെ പേരിൽ 5,200 രൂപ പിഴ ഈടാക്കുകയായിരുന്നു. തുടർന്ന് എംഎൽഎയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക അടച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനിടെയല്ല, അടൂരിൽ വെച്ചാണ് വാഹനത്തിന് പിഴ ചുമത്തിയതെന്ന് എംവിഡി ഉദ്യോഗസ്ഥരുടെ വാദം.