കഴിഞ്ഞ ദിവസം വൈകുന്നേരം ബോണക്കാട് നിന്നും വിതുരയിലേക്ക് വരുമ്പോൾ ആയിരുന്നു സംഭവം. ബിവറേജസിൽ നിന്നും മദ്യം വാങ്ങി ഇടറോഡിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് സഡൻ ബ്രേക്കിടുകയായിരുന്നു ഡ്രൈവർ നന്ദകുമാർ. പ്രകോപിതരായ ബൈക്ക് യാത്രികരായ യുവാക്കൾ ഡ്രൈവറോട് കയർക്കുകയും കൈയിലുണ്ടായിരുന്ന ബിയർ കുപ്പി കൊണ്ട് തലയ്ക്കടിയ്ക്കുകയുമായിരുന്നു. പരിക്കേറ്റ നന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.