*വർക്കല പാലച്ചിറയിൽ വാഹനാപകടം; യുവാവിന് പരിക്ക്*

വർക്കല പാലച്ചിറ പപ്പാജി റസ്റ്റോറന്റിന് സമീപം വാഹനാപകടം. ഇന്ന് ഉച്ചയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പപ്പാജി റസ്റ്റോറന്റ് ജീവനക്കാരനായ യുവാവ് ഇരു ദിശയും നോക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലച്ചിറ ഭാഗത്തുനിന്ന് എത്തിയ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ കാലിന്റെ കുഴയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.