വീടിന്റെ അടുക്കളയിൽ ഇന്നലെ വൈകുന്നേരം 3:00 മണിയോടെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കിളിമാനൂർ മാർക്കറ്റിൽ വർഷങ്ങളായി മലക്കറി വ്യാപാരം നടത്തിവരികയായിരുന്നു ബിജു. ഭാര്യയാണ് വീടിന്റെ അടുക്കളയിൽ തൂങ്ങിയ നിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വൈകുന്നേരത്തോടെ പോസ്റ്റ്മാർട്ട നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും.