കാലവര്‍ഷ ജാഗ്രതയില്‍ തിരുവോണം അടുക്കുന്നു.*വെള്ളത്തിലാകുമോ ഓണം ?

 വടക്കു കിഴക്കന്‍ മധ്യപ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ നിലവില്‍ ന്യൂനമര്‍ദ്ദം; വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശിനും മുകളിലും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലും ചക്രവാതച്ചുഴികളും; ഓണാഘോഷത്തിന് മഴ ഭീഷണി: അടുത്ത ദിവസങ്ങളില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; 



പസഫിക് സമുദ്രത്തിന് മുകളില്‍ രൂപം കൊള്ളുന്ന, ആഗോള താപനത്തിന് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം വരും കാലങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഈ പ്രകൃതി പ്രതിഭാസം ലോകത്ത് കൂടുതല്‍ തീവ്രമായ കാലാവസ്ഥ അനുഭവപ്പെടാന്‍ കാരണമായേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നു. മനുഷ്യരുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കൂടി പരിഗണിച്ചാല്‍ 2027 ചരിത്രത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായി മാറുമെന്നും മെറ്റ് ഓഫീസ് പറയുന്നു.

 
ആഗോളാടിസ്ഥാനത്തില്‍ തന്നെ കാലാവസ്ഥയുടെ സ്വഭാവം മാറിവരുന്നതിന്റെ തെളിവ് ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഇന്ത്യയിലെ മണ്‍സൂണ്‍ മഴയുടെ കുറവും അതുപോലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളുടെ രൂപീകരണവും തീവ്രതയും കുറഞ്ഞുവരുന്നതുമൊക്കെ ഇതിനുള്ള തെളിവുകളായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അല്‍നിനോ യു കെയെ പ്രതികൂലമായി ബാധിക്കുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഴയും കാറ്റും നിറഞ്ഞ ശരത്ക്കാലവും, അസ്ഥിരകാലാവസ്ഥയുമൊക്കെ ഇപ്പോള്‍ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 
ആഗോള താപനത്തേക്കാള്‍ ലോകത്തിന് ഭീഷണി ജനസംഖ്യ കുറവെന്ന് വിശ്വാസം; കിട്ടുന്ന സ്ത്രീകളില്‍ എല്ലാം കുഞ്ഞുങ്ങളെ ജനിപ്പിച്ച് എലന്‍ മസ്‌ക്ക്; പതിമൂന്നാമത്തെ... പസഫിക് സമുദ്രത്തിന്റെ മുകളിലൂടെ സാധാരണയായി കിഴക്കുനിന്നും പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യ വാതങ്ങള്‍ ദുര്‍ബലമാകുകയോ ദിശതന്നെ നേരെ എതിര്‍ദിശയിലേക്ക് മാറുകയോ ചെയ്യുന്ന പ്രതിഭാസമാണ് എല്‍ നിനോ. സാധാരണയായി രണ്ട് മുതല്‍ ഏഴ് വര്‍ഷങ്ങളിലൊരിക്കല്‍ സ്വാഭാവികമായി ഉണ്ടാകുന്ന എല്‍ നിനോ പ്രതിഭാസം ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇത് കിഴക്കന്‍ മേഖലയില്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നു. സമുദ്രത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളുക വഴി ആഗോള താപനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ഇത് മഴയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സ്‌പെയിനിലെയും ഇറ്റലിയിലെയും ഫ്രാന്‍സിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പെരുമഴയും കൊടുങ്കാറ്റും

 യൂറോപ്പിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും അപ്രതീക്ഷിതമായ കനത്ത മഴയും കൊടുങ്കാറ്റും വിനോദസഞ്ചാരികളെ ദുരിതത്തിലാഴ്ത്തി. വേനല്‍ക്കാലത്ത് മുഴുവനായും തന്നെ കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും വലച്ച സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലായിരുന്നു ഈയാഴ്ച്ച തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥാനുഭവം ഉണ്ടായത്. ബെര്‍ലിനില്‍ നിന്നും 49 മൈല്‍ തെക്ക് കിഴക്ക് മാറിയുള്ള ഫ്യൂര്‍സ്റ്റന്‍വാള്‍ഡെ പട്ടണത്തില്‍ ടൊര്‍ണാഡോയില്‍ പെട്ട് നിരവധി കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.