തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. മെഡിക്കൽ കോളേജ് സ്റ്റാൻഡിലെ ഓട്ടോയാണ് അപകടത്തിൽപെട്ടത്.
ഓട്ടോ ഡ്രൈവർ ആക്കുളം തുറുവിക്കൽ സ്വദേശിയായ ഷാജുകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ബൈക്കോടിച്ചിരുന്ന ഷോൺ മരിച്ചിരുന്നു. കഠിനംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.