ബൈക്ക് മരത്തിലിടിച്ച് നാവായിക്കുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.*

കല്ലമ്പലം: മാവിന്മുട് കുണ്ടുമൺ കാവിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നാവായിക്കുളം അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (28) ആണ് മരിച്ചത്. കല്ലമ്പലം റഹ്മാസ് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായിരുന്നു അരുൺ.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കുണ്ടുമൺകാവ് ക്ഷേത്രത്തിന് സമീപത്തെ വയലരികിലെ റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ സംഭവസ്ഥലത്തുതന്നെ മരിച്ചു.