കൊല്ലത്ത് അയൽവാസിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം വയോധികൻ ആത്മഹത്യ ചെയ്തു. കൊറ്റംകര പേരൂരിൽ ആണ് സംഭവം. 70 കാരനായ മനോഹരൻ പിള്ളയാണ് ജീവനൊടുക്കിയത്.
ഷാജഹാൻ എന്നയാളെയാണ് മനോഹരൻ പിള്ള വെട്ടി പരുക്കേൽപ്പിച്ചത്. ഷാജഹാൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വഴി പ്രശ്നമാണ് തർക്കത്തിനും കൊലപാതക ശ്രമത്തിനും കാരണമെന്നാണ് വിവരം. വഴി തർക്കത്തെ തുടർന്ന് മനോഹരൻ പിള്ള ഷാജഹാനെ വെട്ടുകയായിരുന്നു.