ആറ്റിങ്ങലിന്റെ ശബ്ദം നിലച്ചു
ആറ്റിങ്ങൽ : പട്ടണത്തിലെ ഏകദേശം 60 വർഷമായി ആറ്റിങ്ങൽ നിവാസികളെ ഉണർത്തുകയും ഉറക്കുകയും ചെയ്തുകൊണ്ടിരുന്ന നഗരസഭയുടെ സൈറൺ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി അവസാനമായി മുഴങ്ങി. പണ്ടുകാലത്ത് വർക്കല, ചിറയിൻകീഴ്, കിളിമാനൂർ എന്നിവിടങ്ങളിൽ വരെ ഇതിന്റെ സൗണ്ട് കേൾക്കുമായിരുന്നു അത്രേ. അമ്മ തന്റെ കൊച്ചിനെ ഉറക്കുന്നതും ഉണർത്തുന്നത് പോലെയായിരുന്നു പട്ടണ നിവാസികൾക്ക് ഈ സൈറൺ കൃത്യം രാവിലെ 5 മണിക്ക് 8 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും വൈകുന്നേരം 5 മണിക്കും രാത്രി 9 മണിക്കും മുടങ്ങാതെ കേൾക്കുമായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നഗരസഭയിൽ ഇന്ന് ചേർന്ന് കൗൺസിൽ യോഗത്തിൽ പട്ടണത്തിലെ ജനങ്ങളുടെ വികാരവും അത്രമേൽ പ്രിയപ്പെട്ടതുമായ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്.