സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ., ആശാ പ്രവർത്തകർക്ക് ബോണസ്., ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59.47 ലക്ഷം പേർക്ക് പെൻഷൻ ലഭിക്കും. ആശാ പ്രവർത്തകർക്ക് ₹1,450 ബോണസും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1,200 ധനസഹായവും പ്രഖ്യാപിച്ചു. ആരോഗ്യ കിരണം പദ്ധതിക്കായി ₹200 കോടിയും സപ്ലൈകോയ്ക്ക് ₹53 കോടിയും അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം ആ രംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 
ഇതിനായി 1105 കോടി രൂപ അനുവ ദിച്ചെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഇനി മുതൽ പെൻഷൻ ഒരു മാസവും മു ടങ്ങില്ലെന്നും ഓണക്കാലം പ്രമാണിച്ചാണ് നേരത്തെ പെൻഷൻ വിതരണം ചെയ്യു ന്നതെന്നും അദ്ദേഹം ഇന്ന് വാർത്താസ മ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ 59,00,472 പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണക്കിറ്റ് വിതരണം പുരോ ഗമിക്കുകയാണ്. അക്കാര്യത്തിൽ വീഴ്ച്‌ച ഉണ്ടായിട്ടില്ല. പകുതിയിലധികം കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. ഇതു വരെ 75,855 കിറ്റുകൾ വിതരണം ചെയ്തെന്നും സതീശൻ അറിയിച്ചു.