*പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ*

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിൻ്റെ അമ്മയേയും അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മഹിളമോർച്ച പ്രവർത്തകർ നൽകിയ പരാതിയിലാണ് അറസ്റ്റ്.