കാറിലെത്തിയ സംഘം വാഹനത്തിന്റെ ഡോർ തുറന്ന് നായയെ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു. തുടർന്ന് വാഹനം അവിടെനിന്ന് പോകാൻ തുനിഞ്ഞപ്പോൾ നായ കാറിന് പിന്നാലെ ഓടി. ഇതോടെ വാഹനം പെട്ടെന്ന് പിന്നിലേക്കെടുത്ത് നായയെ ഇടിച്ചുവീഴ്ത്തുകയും ശരീരത്തിലൂടെ ടയറുകൾ പലതവണ കയറ്റിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
സമയത്ത് ഇതുവഴി വന്ന ബൈക്ക് യാത്രക്കാർ സംഭവം കണ്ട് ബഹളമുണ്ടാക്കിയെങ്കിലും കാറിലുണ്ടായിരുന്നവർ വാഹനം നിർത്താതെ അതിവേഗം ഓടിച്ചുപോയി. നായയുടെ ശരീരത്തിലൂടെ കാറിന്റെ ടയർ പലതവണ കയറിയിറങ്ങിയതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.