ഇന്നും കൂടി; സ്വർണവിലയിലെ മാറ്റം അറിയാതെ പോകല്ലേ

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വില 1,14,320 രൂപയായി. ​ഗ്രാമിന് 20 രൂപ കൂടി 14,290 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിലും സ്വർണത്തിന്റെ വില കൂടുകയാണ് ചെയ്തത്.
സ്വർണത്തിനെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും സ്വർണം വാങ്ങി സൂക്ഷിക്കാറുമുണ്ട്. വാങ്ങി സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക. അന്താരാഷ്ട്ര പ്രതിസന്ധികളുടെ പ്രതിഫലനങ്ങള്‍ രാജ്യാന്തര സ്വര്‍ണ മാര്‍ക്കറ്റില്‍ ദൃശ്യമാകും. ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലും മാറ്റങ്ങളുണ്ടാക്കും. പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. കല്യാണ സീസണില്‍ സ്വര്‍ണത്തിന് ആവശ്യകത കൂടും. ഓണക്കാലമായത് കൊണ്ട് തന്നെ ആളുകൾ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാകും എല്ലാവരും.