കഴിഞ്ഞ ദിസവസങ്ങളിലെല്ലാം സ്വർണ വില ഉയർന്ന് തന്നെയാണ് നിന്നത്. ഇന്നും സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഇന്നലെ 112800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്ന് അത് വീണ്ടും കുതിച്ച് പൊങ്ങി 1,13,560 രൂപയിലെത്തി. 14,195 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെ അത് 14100 രൂപയായിരുന്നു.
വർഷാരംഭത്തിൽ തന്നെ സ്വർണ വിലയിൽ കുതിപ്പ് ആരംഭിച്ചിരുന്നു. വിദഗ്ധരുടെ കണക്കു കൂട്ടലുകളും മറുകടന്നായിരുന്നു. സ്വർണ വിലയുടെ പോക്ക്. ഉയർന്ന് നിന്ന സ്വർണവില ഇടൊക്കൊന്ന് താഴ്ന്നെങ്കിലും പശ്ചിമേഷ്യൻ യുദ്ധമടക്കം വിപണയിൽ വലിയ അസന്തിലിതാവസ്ഥയുണ്ടാക്കി. പശ്ചിമേഷ്യൻ യുദ്ധം മൂർച്ഛിച്ചിരുന്ന സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോട് അടുത്തായിരുന്നു സ്വർണ വില. പിന്നീട് വാണ്ടും താഴുകയായിരുന്നു ഇപ്പോൾ സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്.