പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി.
August 08, 2026
പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുലിയുടെ ആക്രമണം തുടർന്നിരുന്നു. ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. വിവിധയിടങ്ങളിൽ വളർത്തുനായ്ക്കളെയും പുലി പിടികൂടിയതായി നാട്ടുകാർ പറഞ്ഞു.
തുടർന്നാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.