തിരുവനന്തപുരം പ്രേംനസീർ സുഹൃത്ത് സമിതിയുടെ പ്രേംനസീർ ചലച്ചിത്ര പ്രതിഭ പുരസ്കാരം നേടിയ ടൈറ്റസ് ആറ്റിങ്ങൽ സെപ്റ്റംബർ ഒന്നിന് അവാർഡ് ഏറ്റുവാങ്ങും.
തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ രാവിലെ 11ന് ഗായകൻ ജി വേണുഗോപാലിൽ നിന്നും പുരസ്കാരം സ്വീകരിക്കും.
2023 ൽ ടൈറ്റസ് നിർമ്മിച്ച അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു.
ഈ സിനിമ ടൈറ്റസിനെ സിനിമാരംഗത്ത് ശ്രദ്ധേയനുമാക്കി .
ഗാനരചന രംഗത്തും ടൈറ്റസ് സാന്നിധ്യം തെളിയിച്ചു .
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ടൈറ്റസ് സജീവമാണ് .