ഓണാഘോഷ പരിപാടിക്കിടെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം നടന്ന ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബ് എന്നയാളെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

ജോൺപോൾ, ജോസ് പോൾ, റിജിൻ എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ്.യുടെ മേൽനോട്ടത്തിലും വർക്കല ഡി.വൈ.എസ്.പി. രമേശ് കുമാറിന്റെ നിർദ്ദേശപ്രകാരവും കല്ലമ്പലം സി.ഐ. ദീപു ഡി., എസ്.എച്ച്.ഒ. മനു ആർ., എസ്.ഐ. നിതിൻ, എസ്.ഐ. ഹരി, സിവിൽ പോലീസ് ഓഫീസർ സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.